വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ കടിച്ചു

Update: 2025-12-02 09:28 GMT

ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയില്‍ 7 വയസ്സുള്ള കുട്ടിക്ക് നേരെ തെരുവ് നായ ആക്രമണം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് തെരുവുനായ കടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വലിയ തരത്തിലുള്ള പ്രതിഷേധമുണ്ടായി. പ്രദേശത്ത് ഇത്തരം സംവങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും അധികൃതര്‍ യാതൊരുവിധ നടപടിയും സ്വീകിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

നവംബര്‍ 11 ന് രംഗറെഡ്ഡി ജില്ലയിലും സ്‌കൂള്‍ കുട്ടിക്ക് നേരേ തെരുവുനായ ആക്രമണം ഉണ്ടായി. സംഭവത്തെത്തുടര്‍ന്ന്, സംസ്ഥാനത്ത് നായ്ക്കളുടെ ശല്യത്തിനെതിരെ നടപടിയെടുക്കണമെന്ന് നാഗുല്‍പള്ളിയിലെ ഗ്രാമവാസികള്‍ തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tags: