കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ കേസ്

Update: 2025-12-08 04:20 GMT

കൊല്ലം: തെരുവുനായയെ തല്ലിക്കൊന്നതില്‍ കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ കേസ്. കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാര്‍ഥി സുരേഷ് ചന്ദ്രനാനെതിരെയാണ് തെരുവ് നായയെ തല്ലിക്കൊന്നതിന് കേസെടുത്തത്. പേപ്പട്ടിയുണ്ടെന്നു പറഞ്ഞ് നാട്ടുകാര്‍ വിളിച്ചതിനെ തുടര്‍ന്നാണ് സുരേഷ് ചന്ദ്രനും കൂടെയുള്ളവരുമെത്തി തെരുവ് നായയെ തല്ലി കൊന്നത്. ശാസ്താംകോട്ട പോലിസാണ് സുരേഷ് ചന്ദ്രനെതിരേ കേസെടുത്തത്.

Tags: