വെച്ചൂച്ചിറയില്‍ ഇന്ന് തെരുവുനായ കടിച്ചത് അഞ്ചുപേരെ, പഞ്ചായത്ത് ഓഫിസ് താഴിട്ടുപൂട്ടി പ്രതിഷേധം
പത്തനംതിട്ട: വെച്ചൂച്ചിറയില്‍ തെരുവുനായശല്യം രൂക്ഷം. ഇതിനെതിരേ നാട്ടുകാരും ഡിവൈഎഫ് ഐ പ്രവര്‍ത്തകരും പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ഇന്നു മാത്രം അഞ്ചുപേരെയാണ് വെച്ചൂച്ചിറയില്‍ തെരുവുനായ കടിച്ചത്. ഇന്നലെയും ഇവിടെ വലിയ രീതിയില്‍ തെരുവുനായ ആക്രമണം നടന്നിരുന്നു. ഇന്നലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
പ്രദേശത്തെ തെരുവുനായശല്യവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെയായും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനേ തുടര്‍ന്നാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇനിയും നടപടി ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.