തിരുവനന്തപുരം ജില്ലാ ജയിലിനുള്ളില്‍ റിമാന്‍ഡ് തടവുകാരന് ക്രൂരമര്‍ദ്ദനമെന്ന് പരാതി

Update: 2025-09-16 04:59 GMT

തിരുവനന്തപുരം: ജില്ലാ ജയിലിനുള്ളില്‍ റിമാന്‍ഡ് തടവുകാരന് ക്രൂരമര്‍ദ്ദനം. ജയില്‍ ഉദ്യോഗസ്ഥര്‍ തടവുകാരനായ ബിജുവിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. ഇയാള്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവിലാണ്.

ഇക്കഴിഞ്ഞ 12-ാം തീയതിയാണ് സഹപ്രവര്‍ത്തകയെ ആക്രമിച്ചെന്ന കേസില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബിജുവിനെ പേരൂര്‍ക്കട പോലിസ് അറസ്റ്റ് ചെയ്തത് റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് ചെയ്യുമ്പോള്‍ ബിജു ചില മാനസിക പ്രശ്നങ്ങള്‍ കാട്ടിയിരുന്നതിനാല്‍ ഇയാള്‍ക്ക് ചികില്‍സ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

13-ാം തീയതിയാണ് ജില്ലാ ജയിലിലെ ഓടയില്‍ ബിജുവിനെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍. ആശുപത്രിയില്‍ എത്തിച്ച് സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. ഉടന്‍തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ചു. അതേസമയം, ബിജുവിനെ മര്‍ദിച്ചെന്ന ആരോപണം ജയില്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.

Tags: