ലോറിയുടെ ടയറില്‍ കുരുങ്ങിയ മലമ്പാമ്പിനെ രക്ഷപ്പെടുത്തി

Update: 2025-08-16 10:26 GMT

കളമശേരി: ദേശീയപാതയില്‍ കളമശേരി നഗര ഓഫീസിന് സമീപം ഇന്ന് രാവിലെ ലോറിക്കടിയില്‍ കുരുങ്ങിയ മലമ്പാമ്പിനെ രക്ഷപ്പെടുത്തി. ലോറിയുടെ ടയറുകള്‍ക്കിടയില്‍ തലയ്ക്ക് പരിക്കേറ്റ നിലയിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. കളമശേരി സ്വദേശി മുഹമ്മദ് റഫീക്കാണ് പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറിയത്. റഫീക്ക് മുമ്പ് പാമ്പുപിടുത്തത്തില്‍ പരിശീലനം നേടിയിട്ടുണ്ട്.


Tags: