ഫത്തേഗര്‍ഹ്: പഞ്ചാബിലെ ഫത്തേഗര്‍ഹ് ജില്ലയിലെ ശ്രീഹിന്ധിനു സമീപമുള്ള റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം. അപകടത്തില്‍ ലോക്കോ പൈലറ്റിന് പരിക്കേറ്റു. ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിന്‍ തകരാറിലായി. പൈലറ്റിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏകദേശം രാവിലെ 11 മണിയോടെയാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം. പുതിയതായി നിര്‍മ്മിച്ച ട്രാക്കിലൂടെ ഗുഡ്‌സ് ട്രെയിന്‍ പോകുന്നതിനിടെ വലിയ രീതിയില്‍ സ്‌ഫോടനം നടക്കുകയായിരുന്നു. സ്ഥലത്ത് നിലവില്‍ പോലിസും ഫോറന്‍സിക് സംഘവും പരിശോധന നടത്തുകയാണ്. എങ്ങനെയാണ് സ്‌ഫോടനം ഉണ്ടായത് എന്നിവ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമല്ല. റിപബ്ലിക് ഡേ വരാനിരിക്കെ ഇത്തരത്തിലൊരു സ്‌ഫോടനം നടന്നതില്‍ അധികൃതര്‍ ആശങ്ക ഉന്നയിച്ചു.