തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ പോലിസുകാരനെ പാമ്പ് കടിച്ചു
തിരുവനന്തപുരം അഗസ്ത്യ കോട്ടൂര്‍ വനത്തിനുള്ളിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കെത്തിയ പോലിസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റത്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ പോലിസുകാരനെ പാമ്പ് കടിച്ചു. തിരുവനന്തപുരം അഗസ്ത്യ കോട്ടൂര്‍ വനത്തിനുള്ളിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കെത്തിയ പോലിസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റത്. നെയ്യാറ്റിന്‍കര പോലിസ് സ്‌റ്റേഷനിലെ ഷാഡോ പോലിസായ അനീഷിനാണ് പാമ്പുകടിയേറ്റത്.
അഗസ്ത്യ വനത്തിനുള്ളില്‍ പൊടിയം സംസ്‌കാരിക നിലയത്തില്‍ തിരഞ്ഞെടുപ്പ് സുരക്ഷാ ജോലിക്കായി എത്തിയതായിരുന്നു ഉദ്യോഗസ്ഥന്‍. കുറ്റിച്ചല്‍ പഞ്ചായത്തില്‍ വനത്തിലുള്ള ഏക പോളിങ് സ്‌റ്റേഷനാണ് പൊടിയം ഉന്നതി. കുളിക്കാന്‍ പോകുന്നതിനിടയിലാണ് അനീഷിന് പാമ്പുകടിയേറ്റതെന്നാണ് ഉന്നതിയിലെ താമസക്കാര്‍ പറയുന്നത്. ഇന്നു രാവിലെയാണ് ഇലക്ഷന്‍ ഡ്യൂട്ടിയ്ക്കായി ഇയാള്‍ ഉന്നതിയിലെത്തുന്നത്. അനീഷിനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്കു മാറ്റി.