ഫോര്‍ദോ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായെന്ന് ക്വോം ഡെപ്യൂട്ടി ഗവര്‍ണര്‍
തെഹ്‌റാന്‍: ഫോര്‍ദോ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായെന്ന് ഇറാനിലെ ക്വോം പ്രദേശത്തെ ഡെപ്യൂട്ടി ഗവര്‍ണര്‍ മുര്‍ത്തസ ഹെയ്ദരി. ആണവ നിലയത്തിന്റെ ചില ഭാഗത്ത് ആക്രമണമുണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്. ആക്രമണം പ്രതീക്ഷിച്ച് ജീവനക്കാരെയും ശാസ്ത്രജ്ഞരെയും അവിടെ നിന്നും മാറ്റിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.