ഒരു വയസുള്ള കുട്ടി കുഴഞ്ഞുവീണ് മരിച്ചു

Update: 2026-01-17 12:09 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുള്ള കുട്ടി കുഴഞ്ഞുവീണ് മരിച്ചു. കവളാകുളം സ്വദേശികളായ സുജിന്‍-കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഖാനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കുഞ്ഞ് വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെയോടെ കുഞ്ഞ് മരിക്കുകയും ചെയ്തു. മരണകാരണം വ്യക്തമായിട്ടില്ല. ഒരാഴ്ച മുന്‍പ് കുഞ്ഞിന് നിലത്തുവീണ് പരിക്കേറ്റിരുന്നു. ഇതാണോ മരണകാരണമെന്നാണ് പരിശോധിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനു ശേഷമേ കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് വ്യക്തമാവുകയുള്ളൂ.