മസ്ജിദുല്‍ ഹറമിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ചാടി ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

Update: 2025-12-26 11:11 GMT

സൗദി: സൗദിയിലെ മക്കയില്‍ മസ്ജിദുല്‍ ഹറമിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ചാടി ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം ഇയാളെ രക്ഷപ്പെടുത്തിയതായി സൗദി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വ്യക്തിയെയും പരിക്കേറ്റ ഉദ്യോഗസ്ഥനെയും ഉടന്‍ തന്നെ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതിഗതികള്‍ നിയന്ത്രിതമാണെന്ന് സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2017-ല്‍ സമാനമായ ഒരു സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആയിരക്കണക്കിന് തീര്‍ഥാടകര്‍ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഗ്രാന്‍ഡ് മോസ്‌കിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി കഅബയ്ക്ക് സമീപം വെച്ച് ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു.

Tags: