നിലമ്പൂരില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ച് ഭക്ഷിച്ചു

Update: 2025-06-12 05:56 GMT
നിലമ്പൂരില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ച് ഭക്ഷിച്ചു

നിലമ്പൂര്‍: വളര്‍ത്തുനായയെ പുലി ആക്രമിച്ച് ഭക്ഷിച്ചു. നിലമ്പൂര്‍ പോത്തുകല്ലിലാണ് ആക്രമണം. വാരിയന്‍ കുഴി മനാജിന്റെ വളര്‍ത്തുനായയെയാണ് പുലി ഭക്ഷിച്ചത്. നായയെ ആക്രമിച്ചത് കടുവയാണെന്നായിരുന്നു നാട്ടുകാരുടെ നിഗമനം. എന്നാല്‍ ആക്രമണം നടത്തിയത് പുലിയാണെന്ന് വനം വകുപ്പ് ഉദ്യേഗസ്ഥര്‍ സിഥിരീകരിച്ചു. പ്രദേശത്തെ വന്യജിവികളുടെ ശല്യം കാരണം ജീവിക്കാന്‍ പേടിയായികൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.




Tags:    

Similar News