കണ്ണൂരില്‍ വീണ്ടും കുറുനരിയിറങ്ങി; കടിയേറ്റവരില്‍ മൂന്നുവയസ്സുകാരിയും

Update: 2025-10-01 06:38 GMT

കണ്ണൂര്‍: കണ്ണാടിപറമ്പില്‍ വീണ്ടും കുറുനരിയിറങ്ങി. 13 പേര്‍ക്കാണ് കുറുനരിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അതില്‍തന്നെ മൂന്നുവയസ്സുള്ള കുട്ടിക്കും കടിയേറ്റു. നിലവില്‍ പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. രണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളജിലേക്കുമാറ്റിയിരിക്കുകയാണ്.

നേരത്തെയും ഇവിടങ്ങളില്‍ കുറുനരിയുടെ ആക്രമണം റിപോര്‍ട്ട് ചെയ്തിരുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വലഞ്ഞിരിക്കെയാണ് കുറുനരിയും ഭീതിയായി തുടങ്ങിയതയെന്ന് നാട്ടുകാര്‍ പറയുന്നു. വന്യമൃഗങ്ങളെ പേടിച്ച് ഇപ്പോള്‍ വീടിന് പുറത്തിങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും ആളുകള്‍ പറയുന്നു.

Tags: