തിരുവനന്തപുരം ശിശുക്ഷേമസമിതിയില്‍ അഞ്ചര മാസം പ്രായമായ കുഞ്ഞ് മരിച്ചു

Update: 2025-03-22 11:22 GMT

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമസമിതിയില്‍ അഞ്ചര മാസം പ്രായമായ കുഞ്ഞ് മരിച്ചു. അഞ്ചര മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് വന്നാലെ കാരണം വ്യക്തമാകൂ എന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ മാസം രണ്ടര മാസം പ്രായമുള്ള കുഞ്ഞും സമാനമായ രീതിയില്‍ ഇവിടെ മരിച്ചിരുന്നു.

Tags: