ബേപ്പൂരില്‍ മല്‍സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരന്‍ ശ്വാസതടസ്സത്തെത്തുടര്‍ന്ന് മരിച്ചു
കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരന്‍ ശ്വാസതടസ്സത്തെത്തുടര്‍ന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ് മരിച്ചത്. ആയിഷ എന്ന ബോട്ടിലെ ജീവനക്കാര്‍ക്കാണ് അപകടം സംഭവിച്ചത്. ആകെ 12 ജീവനക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.
ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് കൂടി ശ്വാസതടസ്സം അനുഭവപ്പെടുകയും ഇവര്‍ കുഴഞ്ഞുവീഴുകയും ചെയ്തു. കരയില്‍ നിന്ന് ഏകദേശം 10 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ബോട്ടിന്റെ എഞ്ചിന്‍ റൂമില്‍ വെള്ളം കയറുകയായിരുന്നു. ഇത് പരിശോധിക്കാനായി ഇറങ്ങിയപ്പോഴാണ് നാല് പേര്‍ക്ക് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടത്.