നിര്‍മാണത്തിലിരുന്ന ടാങ്ക് കുഴിയില്‍ വീണ് ചികില്‍സയിലായിരുന്ന 15കാരന്‍ മരിച്ചു
കഴിഞ്ഞ 20നാണ് അപകടം നടന്നത്
കോഴിക്കോട്: കൊടിയത്തൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ടാങ്ക് കുഴിയില്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ആലുവ തായ്ക്കാട്ടുകര സ്വദേശി കുഴിക്കണ്ടത്തില്‍ ഷിയാസിന്റെ മകന്‍ മുഹമ്മദ് സിനാനാണ്(15)മരിച്ചത്. ബുഹാരി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയാണ് മരണപ്പെട്ട മുഹമ്മദ് സിനാന്‍.
20നാണ് അപകടം നടന്നത്. ജല സംസ്‌കരണ ടാങ്കിനായി നിര്‍മ്മിച്ച കുഴിയില്‍ വെള്ളം നിറഞ്ഞിരുന്നു. കളിക്കുന്നതിനിടെ വിദ്യാര്‍ഥി അബദ്ധത്തില്‍ കുഴിയിലേക്കു വീണു. ഫയര്‍ഫോഴ്സെത്തിയാണ് വിദ്യാര്‍ഥിയെ കുഴിയില്‍ നിന്ന് പുറത്തെടുത്തത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ അവസ്ഥ ഗുരുതരമാവുകയും മരണപ്പെടുകയുമായിരുന്നു.