സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടത് ഒമ്പതാംക്ലാസുകാരന്‍

Update: 2025-07-01 12:47 GMT

ബാലുശ്ശേരി: സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ബൈക്ക് ഓടിച്ചിരുന്നത് ഒമ്പതാം ക്ലാസുകാരനാണെന്ന് കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് കോക്കല്ലൂരിലാണ് ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥികള്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു. രക്ഷിതാവിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനും സാധ്യതയുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.