മഞ്ചേരി: എട്ടുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ബന്ധുവായ 52കാരനെ 97 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. മഞ്ചേരി സ്പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ എം അഷ്റഫാണ് ശിക്ഷ വിധിച്ചത്. പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായാണ് 97 വര്‍ഷം ശിക്ഷ. പിഴയായി 7.75 ലക്ഷം രൂപയും അടക്കണം. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിക്കുകയുംചെയ്തു. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. 2024 മാര്‍ച്ച് 31ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. വാഴക്കാട് പോലിസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി.