'കണ്ണില്ലാത്ത ക്രൂരത' ; ഇസ്രായേലിന്റെ ആക്രണത്തില്‍ കഴിഞ്ഞ ദിവസം മാത്രം ഗസ സിറ്റിയില്‍ കൊല്ലപ്പെട്ടത് 91 പേര്‍, കൂട്ടപലായനം

കഴുതപ്പുറത്തും വാഹനങ്ങളിലും തങ്ങളുടെ അവശ്യ സാധനങ്ങളുമായി ആളുകള്‍ പലായനം ചെയ്യുകയാണ്.

Update: 2025-09-17 06:20 GMT

ഗസ: ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ ഗസ സിറ്റിയില്‍ നിന്ന് പലായനം ചെയ്തത് ആയിരക്കണക്കിനാളുകള്‍. ഗസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്.ഇസ്രയേല്‍ കരയാക്രമണത്തെക്കുറിച്ച് 'ഗാസ കത്തുന്നു'വെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പ്രതികരിച്ചത്. കഴുതപ്പുറത്തും വാഹനങ്ങളിലും തങ്ങളുടെ അവശ്യ സാധനങ്ങളുമായി ആളുകള്‍ പലായനം ചെയ്യുകയാണ്.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ മാത്രം ഗസ സിറ്റിയില്‍ കൊല്ലപ്പെട്ടത് 91 പേരാണ്.ഗാസ സിറ്റിയിലെ കുറഞ്ഞത് 17ഓളം കെട്ടിടങ്ങളാണ് ഒറ്റ രാത്രി കൊണ്ട് തകര്‍ന്നത്. ബോംബാക്രമണത്തിനൊപ്പം സ്ഫോടനാത്മക റോബോട്ടുകള്‍ ഉപയോഗിച്ചും ഇസ്രയേല്‍ സൈന്യം ഒരേ സമയം വടക്ക്, തെക്ക്, കിഴക്ക് പ്രദേശങ്ങളില്‍ ആക്രമണം നടത്തി. 20 ഭവന യൂണിറ്റുകള്‍ വീതം നശിപ്പിക്കാന്‍ സാധിക്കുന്ന 15 ഓളം മെഷീനുകള്‍ ഇസ്രയേല്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് യൂറോ മെഡ് മോണിറ്റര്‍ എന്ന സംഘടന ഈ മാസം ആരംഭത്തില്‍ പറഞ്ഞിരുന്നു.

നഗരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള വലിയ തോതിലുള്ള ആക്രമണത്തിന്റെ ഭാഗമായി ഇസ്രായേല്‍ സൈന്യം കണ്ണില്ലാത്ത ക്രൂരതയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ഗസ സിറ്റിയില്‍ നിന്ന് ഏകദേശം 3,50,000 പേര്‍ പലായനം ചെയ്തതായാണ് റിപോര്‍ട്ടുകള്‍.പലായനം ചെയ്ത് ചെന്നെത്തുന്ന ക്യാംപുകളില്‍ താമസിക്കാന്‍ കഴിയാത്ത രീതിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയാണ്. ഭക്ഷണവും വെള്ളവും എനവന്നിങ്ങെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും അവര്‍ക്ക് നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രായോലിന്റെ ക്രൂരതക്കിരയാകേണ്ടി വന്നത് കൂടുതലും കുട്ടികളും സ്ത്രീകളുമാണ്.

Tags: