ജയ്പൂര്‍: ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ ഒമ്പതുവയസുകാരി മരിച്ചു. സികാര്‍ ദാന്ത നഗരത്തിലെ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ പ്രാചി കുമാവത്താണ് മരിച്ചത്. കുട്ടിക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ പനിയും ജലദോഷവും ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് ആചാരപ്രകാരം മൃതദേഹം സംസ്‌കരിച്ചത്. അതിനാല്‍ തന്നെ കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.