'8,00,000 ഹിന്ദുത്വവാദികളെ ഇന്ത്യയിലേക്ക് നാടുകടത്തണം'; പരേഡ് നടത്തി ഖലിസ്ഥാന്‍ അനുഭാവികള്‍

Update: 2025-05-05 06:59 GMT

ടൊറന്റോ: കാനഡയില്‍ 8,00,000 ഹിന്ദുത്വവാദികളെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് പരേഡ് നടത്തി ഖലിസ്ഥാന്‍ അനുഭാവികള്‍ . പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരുടെ പ്രതീകാത്മ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പ്രതികള്‍ വച്ചുകൊണ്ടുള്ള ജയിലിന്റെ മാതൃക പ്രദര്‍ശിപ്പിച്ചായിരുന്നു പ്രതിഷേധം.

കാനഡയിലെ ടൊറന്റോയിലെ മാള്‍ട്ടണ്‍ ഗുരുദ്വാരയിലാണ് പരേഡ് നടന്നത്. ഇതിനോടകം തന്നെ പരേഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകളുള്ള ഒരു സിഖ് ഗുരുദ്വാരക്ക് കേടുപാടുകള്‍ വരുത്തിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പരിപാടി.കാനഡയിലെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി വിജയം നേടി, ദിവസങ്ങള്‍ക്ക് ശേഷമാണ് പരേഡ് നടക്കുന്നത്.

കാനഡയിലെ ഒരു ഹിന്ദു സമുദായ നേതാവാണ് പരേഡിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വച്ചത്. ഖാലിസ്ഥാന്‍ അനുഭാവികള്‍ കാണിക്കുന്നത് ഹിന്ദു വിരുദ്ധ വിദ്വേഷമാണെന്ന് പറഞ്ഞാണ് പോസ്റ്റ്.

Tags: