75 അണലി കുഞ്ഞുങ്ങളെ വീട്ടില്‍നിന്നും പിടികൂടി(വീഡിയോ)

Update: 2025-04-22 13:01 GMT

തിരുവനന്തപുരം: പാലോട് ഒരു വീട്ടില്‍ നിന്നും 75 അണലി കുഞ്ഞുങ്ങളെ പിടികൂടി. പാമ്പ് പിടുത്തക്കാരി നന്ദിയോട് സ്വദേശി രാജി രത്‌നാകരന്‍ നടത്തിയ തിരച്ചിലിലാണ് രാഹുല്‍ ഭവനില്‍ ബിന്ദുവിന്റെ വീട്ടില്‍ നിന്നും അണലി കുഞ്ഞുങ്ങളെ പിടികൂടിയത്.


Full View

ഇന്നലെ രാവിലെ 10 മണിയോടെ തുടങ്ങിയ പാമ്പു പിടുത്തം വൈകിട്ട് 5.30 മണിയോടെയാണ് അവസാനിച്ചത്. ഇത് റെക്കോര്‍ഡാണെന്നാണ് വനംവകുപ്പ് അറിയിച്ചതെന്ന് രാജി പറഞ്ഞു.