72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്
ആറുകോടി രൂപ വരുമാനം കണ്ടെത്താന്‍ തീരുമാനം
ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് നടത്താന്‍ തീരുമാനം. ഓണത്തിന് തൊട്ടുമുന്‍പുള്ള ശനിയാഴ്ചയാണ് വള്ളംകളി. ഇന്ന് ചേര്‍ന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീയതി തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷവും ഓണത്തിന് മുന്‍പുള്ള ശനിയാഴ്ചയാണ് വള്ളംകളി നടത്തിയത്. 2018 മുന്‍പുവരെ ആഗസ്റ്റിലെ രണ്ടാംശനിയിലായിരുന്നു വള്ളംകളി നടത്തിയിരുന്നത്. പ്രളയവും മറ്റും കാരണം ഈ ദിവസം വള്ളംകളി നടത്താന്‍ കഴിയാതെ വന്നതോടെ ഓണത്തിന് മുന്‍പുള്ള ശനിയാഴ്ച എന്ന രീതിയിലേക്ക് കഴിഞ്ഞവര്‍ഷം മുതല്‍ മാറിയിരുന്നു.
ഇത്തവണത്തെ വള്ളംകളിക്ക് ആറുകോടി രൂപ വരുമാനം കണ്ടെത്താനാണ് തീരുമാനിച്ചത്. ഒരുകോടി രൂപ ടൈറ്റില്‍ സ്പോണ്‍സറില്‍ നിന്ന് തന്നെ കണ്ടെത്തും. 50 ലക്ഷം രൂപയുടെ രണ്ടാമത്തെ സ്‌പോണ്‍സറെയും. കഴിഞ്ഞവര്‍ഷം 4.90 കോടി രൂപയാണ് വരുമാനം ലഭിച്ചത്. വള്ളംകളി നടത്തിപ്പിനെക്കാള്‍ കൂടുതല്‍ പണം ലഭിച്ചതോടെ എന്‍ടിബിആര്‍ സൊസൈറ്റി ചരിത്രത്തില്‍ ആദ്യമായി സഹായ പദ്ധതികള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു.
കലക്ടര്‍ അലക്സ് വര്‍ഗീസ്, ജില്ലാ പോലിസ് മേധാവി എം പി മോഹന ചന്ദ്രന്‍, ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്, നെഹ്റു ട്രോഫി ടെക്നിക്കല്‍ കമ്മിറ്റി അംഗം സി കെ സദാശിവന്‍, ആര്‍ കെ കുറുപ്പ്, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
