ഗുവാഹതി: കശ്മീരിലെ പെഹല്‍ഗാം ആക്രമണത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ അസമില്‍ അറസ്റ്റിലായവരുടെ എണ്ണം 71 ആയി. ഇന്നലെ കൊക്രജാറില്‍ നിന്നും സല്‍മാരയില്‍ നിന്നും 'രണ്ടു രാജ്യദ്രോഹികളെ' അറസ്റ്റ് ചെയ്തതായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ എക്‌സില്‍ പോസ്റ്റിട്ടു. പെഗല്‍ഗാം ആക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച എഐയുഡിഎഫ് എംഎല്‍എ അമീനുല്‍ ഇസ്‌ലാമിനെ നേരത്തെ പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉടന്‍ തന്നെ ദേശീയ സുരക്ഷാ നിയമം ചുമത്തി ജയിലില്‍ അടച്ചു.