ഗസ സിറ്റി: ഗസ സിറ്റി കീഴടക്കാനെത്തിയ ഇസ്രായേലി സൈനികരില്‍ ഏഴുപേര്‍ക്ക് കുഴിബോംബ് പൊട്ടി പരിക്കേറ്റു. അല്‍ സയ്ത്തൂന്‍ പ്രദേശത്താണ് സംഭവമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇസ്രായേലി സൈനികരുമായി വരുകയായിരുന്ന കവചിത വാഹനം റോഡ് സൈഡില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബില്‍ തട്ടിയതാണ് സ്‌ഫോടനത്തിന് കാരണം. അതേസമയം, ഇസ്രായേലിലെ ജഫയില്‍ ഒരാള്‍ കാര്‍ ഇടിക്കല്‍ ആക്രമണം നടത്തി. മൂന്നു ജൂത കുടിയേറ്റക്കാര്‍ക്ക് ഇതില്‍ പരിക്കേറ്റു.