ഗുജറാത്തില്‍ കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്ന് വീണ് 7 മരണം

Update: 2022-09-14 08:53 GMT

അഹമ്മദാബാദ്:ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ചു.ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നുമാണ് ലിഫ്റ്റ് തകര്‍ന്നു വീണത്.തകര്‍ന്നു വീഴുന്ന സമയത്ത് ലിഫ്റ്റില്‍ എട്ട് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് പേരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായാണ് റിപോര്‍ട്ടുകള്‍.

Tags: