ന്യൂ കലഡോണിയയില്‍ ഭൂചലനം;സുനാമി മുന്നറിയിപ്പ്

Update: 2022-03-31 08:24 GMT

പാരിസ്:ഫ്രഞ്ച് ഭരണപ്രദേശമായ ന്യൂ കലഡോണിയയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ.ഭൂചലനത്തെ തുടര്‍ന്ന് വാനുവാട്ടു, ഫിജി, ന്യൂ കാലിഡോണിയ തുടങ്ങി പസഫിക് ദ്വീപുകളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.

പ്രാദേശിക സമയം വൈകുന്നേരം 4.44 നാണ് ഭൂചലനം ഉണ്ടായത്. ന്യൂ കലഡോണിയ, പസഫിക് മഹാസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ വാനുവാട്ടു, ദക്ഷിണ പസഫിക്കിന്റെ ഭാഗമായ ഫിജി എന്നിവയുടെ തീരങ്ങളില്‍ വേലിയേറ്റനിരപ്പില്‍ 0.3 മീറ്ററില്‍ താഴെയുള്ള തിരമാലകള്‍ പ്രതീക്ഷിക്കുന്നതായി യുഎസ് നാഷനല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കി.സുനാമി മുന്നറിയിപ്പ് ഉള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Tags: