പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസ്; 61 വയസുകാരന് ഇരട്ട ജീവപര്യന്തം
ഇടുക്കി: ഇടുക്കി ചെറുതോണിയില്‍ പതിനാലു വയസുകാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസുകാരന് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. ഇടുക്കി പടമുഖം ചെരുവില്‍ വീട്ടില്‍ ബേബിയാണ് പ്രതി. പൈനാവ് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ, പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി ശുപാര്‍ശ ചെയ്തു.
2021ലാണ് സംഭവം നടക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്തേക്കു കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ വച്ച് നടന്ന പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണി ആണെന്നുള്ള കാര്യം അറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു.