തിരുവനന്തപുരം: സംസ്ഥാനത്ത് 600 എംബിബിഎസ് സീറ്റുകള്‍ കൂട്ടി. വയനാട്ടിലെയും കാസര്‍കോട്ടെയും പുതിയ മെഡിക്കല്‍ കോളജുകളില്‍ 50 സീറ്റുകള്‍ വീതം ഉണ്ടാകും.
ഏഴ് സ്വാശ്രയ കോളജുകളില്‍ 500 സീറ്റുകള്‍ കൂട്ടിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ സീറ്റുകളുടെ എണ്ണം 5,150 ആകും. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതിയോടെ സംസ്ഥാനത്തെ ആരോഗ്യ സര്‍വകലാശാലയാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്.
മലബാര്‍ മെഡിക്കല്‍ കോളജ്, തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, എസ്യുടി, അല്‍ അസര്‍ മെഡിക്കല്‍ കോളജ്, കേരള മെഡിക്കല്‍ കോളജ്, പികെ ദാസ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ മെഡിക്കല്‍ സീറ്റുകളാണ് കൂട്ടിയത്.