ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ആറ് പെണ്‍കുട്ടികള്‍ യമുനാനദിയില്‍ മുങ്ങിമരിച്ചു. സികാന്ത്ര പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. സന്ധ്യ (12), ദിവ്യ(13), നൈന(14), മുസ്‌കാന്‍(18), ശിവാനി(17), സോനം(12) എന്നിവരാണ് മരിച്ചത്. സമീപത്തെ പാടങ്ങളില്‍ ചില ജോലികള്‍ ചെയ്ത ശേഷമാണ് ഇവര്‍ യമുനയിലേക്ക് പോയത്. ആദ്യം അവിടെ കളിച്ചു നില്‍ക്കുന്നത് ഗ്രാമീണര്‍ കണ്ടിരുന്നു. അവര്‍ വീഡിയോകളും റീലുകളും സെല്‍ഫികളും എടുക്കുന്നുണ്ടായിരുന്നു. പിന്നീട് പതിയെ ആഴമുള്ള സ്ഥലത്തേക്ക് പോവുകയായിരുന്നു.