പിറ്റ്ബുള്‍ ആക്രമണത്തില്‍ 55 കാരന് ദാരുണാന്ത്യം

Update: 2025-09-01 11:59 GMT

ചെന്നൈ: ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ വളര്‍ത്തുനായുടെ ആക്രമണത്തില്‍ 55കാരന്‍ മരിച്ചു. അയല്‍വാസിയുടെ പിറ്റ്ബുള്‍ വളര്‍ത്തുനായയുടെ കടിയേറ്റാണ് കരുണാകരന്‍ മരണപ്പെട്ടത്. സ്വകാര്യ ഭാഗത്ത് ഗുരുതര പരിക്കേറ്റ് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. വീടുകള്‍ തിങ്ങിനിറഞ്ഞ പ്രദേശത്ത് ഇത്തരം നായകളെ വളര്‍ത്തുന്നതിന് ലൈസന്‍സ് വേണം. ഇൗ കാര്യം പോലിസ് പരിശോധിക്കുകയാണ്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ നായയുടെ ഉടമ പൂങ്കുടിക്കും പരിക്കുപറ്റി. പരിക്കേറ്റ പൂങ്കുടി ചികില്‍സയിലാണ്.

നായ മുമ്പും പ്രശ്‌നമുണ്ടാക്കിയിരുന്നെന്നും നായെ അവിടെനിന്ന് മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും അവര്‍ തയാറായില്ലെന്നും പോലിസിനോട് പരാതിപ്പെട്ടു. സുരക്ഷിതമല്ലാതെ നായയെ വളര്‍ത്തിയതിന് പൂങ്കുടിക്കെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചു.

പിറ്റ്ബുള്ളിനെ പിടികൂടി നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മാസം പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ റോട്ട് വീലര്‍ വിഭാഗത്തില്‍ പെട്ട നായ കടിച്ചു കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നായയുടെ ഉടമക്കെതിരെ കേസെടുത്തിരുന്നു.

Tags: