ജൂലൈയില്‍ 52 ഇസ്രായേലി സൈനികവാഹനങ്ങള്‍ തകര്‍ത്തെന്ന് പ്രതിരോധ പ്രസ്ഥാനങ്ങള്‍

Update: 2025-08-13 07:09 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ 52 വാഹനങ്ങള്‍ ജൂലൈ മാസത്തില്‍ മാത്രം തകര്‍ത്തെന്ന് ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍. വിവിധ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണങ്ങളുടെ വിവരങ്ങള്‍ ഹമാസിന്റെ അല്‍ ഖസ്സാം ബ്രിഗേഡുകളും ഫലസ്തീനിയന്‍ ഇസ് ലാമിക് ജിഹാദിന്റെ അല്‍ ഖുദ്‌സ് ബ്രിഗേഡുകളും പങ്കുവച്ചു. യാസീന്‍, താഖിബ് തുടങ്ങിയ സ്‌ഫോടകവസ്തുക്കളാണ് പ്രധാനമായും ആക്രമണത്തിന് ഉപയോഗിച്ചത്.