ലഹരിക്ക് അടിമയായ 500 പേരെ പുനരധിവസിപ്പിച്ച് അഫ്ഗാന്‍ പോലിസ്

Update: 2025-10-10 10:56 GMT

കാബൂള്‍: ലഹരിക്ക് അടിമയായ 500 പേരെ ചികില്‍സക്ക് ശേഷം കുടുംബത്തിലേക്ക് തിരിച്ചയച്ച് അഫ്ഗാനിസ്താനിലെ പാക്തിയ പ്രവിശ്യയിലെ പോലിസ്. കാബൂളിലെ ലഹരി വിമുക്ത കേന്ദ്രത്തിലാണ് ഇവരെ ചികില്‍സിച്ചിരുന്നത്. എല്ലാവരെയും തിരികെ കുടുംബത്തിലേക്ക് അയച്ചതായി പക്തിയ പോലിസ് കമാന്‍ഡ് വക്താവ് മുനീബ് സദ്‌റാന്‍ അറിയിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട അധിനിവേശം തകര്‍ന്ന അഫ്ഗാന്‍ സമൂഹത്തെ പുനസംഘടിപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചികില്‍സ നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് കുടുംബത്തില്‍ തിരിച്ചെത്തിയ ഷംസു റഹ്മാന്‍ എന്നയാള്‍ പറഞ്ഞു. ലഹരി സൃഷ്ടിക്കുന്ന സസ്യങ്ങള്‍ കൃഷി ചെയ്യുന്നതും കൃത്രിമ ലഹരി വസ്തുക്കള്‍ നിര്‍മിക്കുന്നതും നിലവിലെ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. അയല്‍രാജ്യങ്ങളില്‍ നിന്നാണ് അഫ്ഗാനിലേക്ക് ലഹരി എത്തുന്നത്.