ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് 50 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
കോലാര്‍: ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് 50 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം.കോലാര്‍ താലൂക്കിലെ ബസവനാഥയ്ക്കടുത്തുള്ള വിദ്യാജ്യോതി കോളേജ് ഹോസ്റ്റലിലാണ് സംഭവം.
ഹോസ്റ്റലില്‍ അത്താഴം കഴിച്ച ശേഷം വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടാന്‍ തുടങ്ങിയതായും എല്ലാവരെയും ഉടന്‍ തന്നെ ജില്ലാ എസ്എന്‍ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉച്ചഭക്ഷണത്തിന് ദോശ, ചട്ണി, ഉരുളക്കിഴങ്ങ് ഫ്രൈ എന്നിവ കഴിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷ സംബന്ധിച്ച് തഹസില്‍ദാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
നിലവില്‍ ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച എല്ലാ വിദ്യാര്‍ഥികളും അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ്.