യുഎസ് തിരിച്ചയച്ച 12 ഇന്ത്യക്കാര്‍ ഡല്‍ഹിയിലെത്തി

Update: 2025-02-23 14:59 GMT

ന്യൂഡല്‍ഹി: യുഎസിലേക്ക് അനധികൃതമായി കുടിയേറിയ 12 ഇന്ത്യക്കാര്‍ കൂടി തിരിച്ചെത്തി. പാനമ വഴിയാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. ഫെബ്രുവരി അഞ്ചിനാണ് ആദ്യ ബാച്ച് ഇന്ത്യന്‍ കുടിയേറ്റക്കാര്‍ തിരികെയെത്തിയത്. 104 പേരാണ് സംഘത്തിലുണ്ടായിരുന്നത്. പിന്നീടും ഇന്ത്യക്കാരുമായി യുഎസ് സൈനികവിമാനങ്ങള്‍ ഇന്ത്യയിലെത്തി. കൈയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയിട്ടുമായിരുന്നു ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയിരുന്നത്.