48കാരന്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍

Update: 2025-09-30 07:41 GMT

മലപ്പുറം: മധ്യവയസ്‌കനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചിന്നക്കലങ്ങാടി കളത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി(48)ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30യോടെയായിരുന്നു രജീഷിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലിസെത്തി തുടര്‍ നടപടി സ്വീകരിച്ചു. സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യാനാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പോലിസ് അറിയിച്ചു.