കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 46 ഉംറ തീര്‍ത്ഥാടകരുടെ യാത്ര മുടങ്ങി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 46 ഉംറ തീര്‍ത്ഥാടകരുടെ യാത്ര നിഷേധിച്ച് ആകാശ എയര്‍ലൈന്‍സ്. കയ്യില്‍ കണ്‍ഫേംഡ് ടിക്കറ്റുകള്‍ ഉണ്ടായിട്ടും അവസാന നിമിഷം വിമാനക്കമ്പനി കൈയൊഴിഞ്ഞതാണ് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കിയത്. എന്നാല്‍ പകരം യാത്ര എന്നെന്ന് ആകാശ എയര്‍ വ്യക്തമാക്കിയിട്ടില്ല. അധികൃതര്‍ ഉടന്‍ ഇടപെട്ട് തീര്‍ത്ഥാടകര്‍ക്ക് ബദല്‍ യാത്രാ സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ പോലിസും വിമാനത്താവള അധികൃതരും ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിവരികയാണ്.
മലപ്പുറത്തെ ടാഗ് ഇന്ത്യ എന്ന ഏജന്‍സി വഴിയാണ് തീര്‍ത്ഥാടകര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്. ഡിസംബര്‍ 26ന് തന്നെ സംഘത്തിലെ എല്ലാവര്‍ക്കും കണ്‍ഫേംഡ് സ്റ്റാറ്റസിലുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ച യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തങ്ങളുടെ സിസ്റ്റത്തില്‍ തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് വിമാനക്കമ്പനി അധികൃതര്‍ പറയുന്നത്.