കൊല്ലം: കൊല്ലം കോർപ്പറേഷനിൽ 45 വര്‍ ഷത്തിനുശേഷം യുഡിഎഫ് അധികാരത്തിലെത്തി. സമീപകാലത്തൊന്നും കൊല്ലം കോര്‍പ്പറേഷനില്‍ ഇത്രയേറെ വലിയൊരു മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. മുന്‍ മേയര്‍മാരായ ഹണി ബെഞ്ചമിന്‍ വടക്കുംഭാഗത്തുനിന്നും രാജേന്ദ്രബാബു ഉളിയക്കോവിലിലും പരാജയപ്പെട്ടു. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നതിനുശേഷം ഇന്നേവരെ വിജയിക്കാത്ത ജില്ലാ പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റമാണ്. കൊട്ടാരക്കരയിലുണ്ടായ വിജയം മാത്രമാണ് സിപിഎമ്മിന് ആശ്വസിക്കാനുള്ളത്. 16 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. എന്നാൽ എൽഡിഎഫ് ഏഴിടങ്ങളിൽ മാത്രമാണ് മുന്നിട്ടു നിൽക്കുന്നത്. രണ്ടാംസ്ഥാനത്തുള്ള എൻഡിഎ ഒമ്പത് ഇടങ്ങളിൽ വിജയം സ്വന്തമാക്കി.