40കാരിയെ കൂട്ടബലാൽസംഗം ചെയ്തതായി പരാതി; ഒരാൾ അറസ്റ്റിൽ

Update: 2026-03-09 02:57 GMT

മധാബ്ദി: ബംഗ്ലാദേശിലെ മധാബ്ദിയിൽ നാല് കുട്ടികളുടെ മാതാവായ 40 കാരിയെ കഴിഞ്ഞ അഞ്ചാം തീയതി രാത്രി ഷോപ്പിങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കൂട്ടബലാൽസംഗം ചെയ്തെന്നാണ് പരാതി.

മാർച്ച് അഞ്ചിന് രാത്രി മധാബ്ദി പോലിസ് സ്റ്റേഷൻ പരിധിയിൽ ഷോപ്പിങ് കഴിഞ്ഞു വീട്ടിൽ പോകും വഴി കവലയിൽ തടഞ്ഞുനിർത്തി, സ്ത്രീയെ അടുത്തുള്ള ഒരു കുളക്കരയിലേക്ക് കൊണ്ടുപോയി, അവിടെ കാത്തുനിന്ന മറ്റ് മൂന്നുപേരും ഇയാൾക്കൊപ്പം ചേർന്ന് അതിജീവിതയെ കൂട്ടബലാൽസംഗം ചെയ്തുവെന്നും പിന്നീട് അവരുടെ മൊബൈൽ ഫോണും പണവും പിടിച്ചുവാങ്ങി സ്ഥലം വിട്ടതായും പരാതിയിൽ പറയുന്നു.

മാർച്ച് ആറിന് രാവിലെ അതിജീവിത പോലിസിൽ പരാതി നൽകി, പ്രതിയായ റിഡോയ് മിയ (32) എന്നയാൾ ഉച്ചകഴിഞ്ഞ് അറസ്റ്റിലായി. പോലിസ് കേസെടുത്ത് ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.