ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ മേഘവിസ്ഫോടനത്തിൽ 4 മരണം. നിരവധി ആളുകൾ കടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജാങ്‌ലോട്ടിലെ ഗ്രാമത്തിൽ മേഘസ്‌ഫോടനത്തെ തുടർന്ന് വൻ വെള്ളപ്പൊക്കത്തിന് കാരണമാവുകയും വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ റിപോർട്ട് ചെയ്യുകയും ചെയ്തു.മേഘസ്ഫോടനത്തിൽ ഒരു റെയിൽവേ ട്രാക്ക്, നാഷണൽ ഹൈവേ -44, ഒരു പോലിസ് സ്റ്റേഷൻ എന്നിവയും തകർന്നു.
"സിവിലിയൻ ഭരണകൂടം, സൈന്യം, അർദ്ധസൈനിക വിഭാഗം എന്നിവർ ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്," ജമ്മു കശ്മീരിലെ ഉധംപൂരിൽ നിന്നുള്ള പാർലമെന്റ് അംഗമായ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. മരിച്ചവരുടെ കടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു.