ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശക്തി വിഹാറില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് നാലുപേര്‍ക്ക് ദാരുണമരണം. ഇന്നു രാവിലെയാണ് അപകടം
നിരവധി പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഏകദേശം 22 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.