സിപിഎം നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Update: 2025-09-02 02:27 GMT

തൃശ്ശൂര്‍: വെസ്റ്റ് മങ്ങാട് മാളോര്‍ക്കടവില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റില്‍. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ കുറുമ്പൂര്‍ വീട്ടില്‍ വിഷ്ണു (31), കോതോട്ട് വീട്ടില്‍ അരുണ്‍ (31), കരുമാന്‍പാറ വീട്ടില്‍ രാകേഷ് (35), ഡാഡു എന്ന ഗൗതം (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. ഞായറാഴ്ചയായിരുന്നു സിപിഎം മാളോര്‍ക്കടവ് ബ്രാഞ്ച് സെക്രട്ടറി കുറുമ്പൂര്‍ വീട്ടില്‍ മിഥുന്‍ അജയഘോഷിനെ (32) അറസ്റ്റിലായ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. അക്രമണത്തില്‍ മിഥുന്റെ പിന്‍കഴുത്തിന് വെട്ടേറ്റിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് സിപിഎം വെട്ടിക്കടവ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജുവിന്റെ വീട്ടിലേക്ക് വടിവാളുകളുമായി അക്രമിക്കാനെത്തിയ സംഘത്തില്‍ ഗൗതവും വിഷ്ണുവുമുണ്ടായിരുന്നു. ഈ കേസില്‍ ഗൗതം അറസ്റ്റിലായി. മറ്റ് പ്രതിയായ വിഷ്ണു ഒളിവിലായിരുന്നു.