ഗസ: ഇന്ന് പുലര്‍ച്ചെ മുതല്‍ ഗസയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 38 പേര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഗസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തില്‍ കുറഞ്ഞത് 53,655 പലസ്തീനികള്‍ കൊല്ലപ്പെടുകയും 121,950 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ 61,700 ല്‍ കൂടുതലാണെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫീസ് വെളിപ്പെടുത്തി.