ദലിത് വിവാഹചടങ്ങിനെ ആക്രമിച്ച 35 പേര്‍ കുറ്റക്കാര്‍

Update: 2025-05-29 14:18 GMT

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയിലെ പന്‍വാരി ഗ്രാമത്തില്‍ ദലിത് വിവാഹചടങ്ങിനെ ആക്രമിച്ച സംഭവത്തിലെ 35 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. 1990ല്‍ നടന്ന സംഭവത്തില്‍ 35 വര്‍ഷത്തിന് ശേഷമാണ് 35 പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലെ പ്രതികളായിരുന്ന 15 പേരെ മതിയായ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. കേസില്‍ ആകെയുണ്ടായിരുന്ന 72 പ്രതികളില്‍ 22 പേര്‍ വിചാരണക്കാലയളവില്‍ മരിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ ഹേമന്ദ് ദീക്ഷിത് പറഞ്ഞു. 1990 ജൂണ്‍ 21നാണ് ജാട്ട് വിഭാഗത്തില്‍ പെട്ടവര്‍ ദലിത് യുവാവിന്റെ വിവാഹചടങ്ങിനെ ആക്രമിച്ചത്. ദലിത് വരന്‍ കുതിരപ്പുറത്ത് കയറി വിവാഹഘോഷയാത്ര നടത്തിയതാണ് ജാട്ടുകളെ പ്രകോപിതരാക്കിയത്. പ്രതികള്‍ക്കുള്ള ശിക്ഷ ഉടന്‍ വിധിക്കും.