രാവിലെ രാഖി കെട്ടിയ പെണ്‍കുട്ടിയെ വൈകീട്ട് ബലാല്‍സംഗം ചെയ്ത് കൊന്ന യുവാവ് അറസ്റ്റില്‍

Update: 2025-08-13 05:54 GMT

ലഖ്‌നോ: രക്ഷാബന്ധന്‍ ദിനത്തില്‍ ബന്ധുവായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊന്ന യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഔറാറിയ ജില്ലയിലെ സുര്‍ജീത്(33) എന്ന യുവാവാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാവിലെ പെണ്‍കുട്ടി സുര്‍ജീതിന്റെ കൈയ്യില്‍ രാഖി കെട്ടി നല്‍കിയിരുന്നു. എന്നാല്‍, രാത്രി മദ്യപിച്ചെത്തിയ സുര്‍ജീത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഫാനില്‍ കെട്ടിത്തൂക്കി. ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പിതാവ് അടുത്ത ദിവസം രാവിലെയാണ് മകള്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലിസില്‍ വിവരമറിയിച്ചു. റൂമില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും രക്തക്കറയും കണ്ടത് പോലിസില്‍ സംശയം ജനിപ്പിച്ചു. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ തെളിയുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സുര്‍ജീത് കുറ്റം സമ്മതിക്കുകയായിരുന്നു.