വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39 മരണം (VEDIO)

50ലേറെ പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യത

Update: 2025-09-27 15:47 GMT

ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം(ടിവികെ) പാര്‍ട്ടി സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 39 പേര്‍ മരിച്ചു. നിരവധി പേര്‍ കുഴഞ്ഞു വീണതായും മരണസംഖ്യ ഇനിയും കൂടാമെന്നും റിപോര്‍ട്ടുകളുണ്ട്. കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് അപകടം. മരിച്ചവരില്‍ 14 സ്ത്രീകളും 6 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും കുട്ടികളും കുഴഞ്ഞു വീണവരില്‍ ഉള്‍പ്പെടുന്നു. ജനങ്ങളാല്‍ ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യമുണ്ടായി. അപകടത്തെ തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് സ്ഥലത്തുനിന്നും മടങ്ങി. updating..

Tags: