ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് 30 മിനിറ്റ്!; ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് തയ്യാറായി(വിഡിയോ)

Update: 2025-02-25 11:01 GMT

ന്യൂഡല്‍ഹി: ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ച് മദ്രാസ് ഐഐടി. റെയില്‍വേ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് 422 മീറ്റര്‍ നീളമുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചെടുത്തത്. ഇതോടെ, വെറും 30 മിനിറ്റിനുള്ളില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. അതായത്, ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക്, ഏകദേശം 300 കിലോമീറ്റര്‍, അര മണിക്കൂറിനുള്ളില്‍ സഞ്ചരിക്കാന്‍ കഴിയും. കാലാവസ്ഥയെ ചെറുക്കാനുള്ള കഴിവ്, കൂട്ടിയിടി രഹിത യാത്രാ സൗകര്യം, വിമാനത്തിന്റെ ഇരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സംവിധാനം, കുറഞ്ഞ വൈദ്യുതി ഉപഭോഗം, 24 മണിക്കൂര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജ സംഭരണം എന്നിവയാണ് ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകതകള്‍

'സര്‍ക്കാര്‍-അക്കാദമിക് സഹകരണം ഭാവി ഗതാഗതത്തില്‍ നവീകരണത്തിന് വഴിയൊരുക്കുന്നു' എന്ന കമന്റോടു കൂടി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്ത എക്സില്‍ പങ്കുവെച്ചു.

Tags: