ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 30 അഭയാര്‍ത്ഥികളെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയെന്ന് റിപോര്‍ട്ട്. വിസ കാലാവധി കഴിഞ്ഞവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ അങ്കിത് ചൗഹാന്‍ പറഞ്ഞു. എന്നാല്‍, ആഫ്രിക്കക്കാരെ ലക്ഷ്യമിട്ട് പോലിസ് റെയ്ഡുകള്‍ നടത്തുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. മാള്‍വിയ നഗറിലെ അഭയാര്‍ത്ഥി ക്യാംപുകളെ ലക്ഷ്യമിട്ട് പോലിസ് റെയ്ഡുകള്‍ നടത്തുന്നതായി സുപ്രിംകോടതി അഭിഭാഷകയായ നന്ദിത ഹസ്‌കര്‍ ചൂണ്ടിക്കാട്ടി. ഈ അഭയാര്‍ത്ഥികള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി കാര്‍ഡുകളുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് അങ്കിത് ചൗഹാന്‍ മുന്നറിയിപ്പ് നല്‍കി.