രേഖകളില്‍ വ്യത്യാസമുണ്ടെന്ന്; ബിഹാറിലെ മൂന്നുലക്ഷം വോട്ടര്‍മാര്‍ക്ക് നോട്ടിസ്
പാറ്റ്‌ന: ബിഹാറിലെ വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യത്യാസങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി മൂന്നുലക്ഷം പേര്‍ക്ക് നോട്ടിസ്. ഏഴുദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസുകള്‍ നല്‍കിയിരിക്കുന്നത്. നിരവധി മണ്ഡലങ്ങളിലെ രേഖാ പരിശോധനകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ തന്നെ ഇനിയും ലക്ഷക്കണക്കിന് നോട്ടിസുകള്‍ അയക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇപ്പോള്‍ അയച്ചിരിക്കുന്ന നോട്ടിസുകളില്‍ ഏതു നിയമപ്രകാരമാണ് നോട്ടിസ് അയക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടില്ല.