തെലങ്കാനയിൽ മൂന്നു പെൺകുട്ടികൾ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ, സംശയം പിതാവിലേക്ക്

Update: 2026-03-08 11:44 GMT

കാമറെഡ്ഡി : തെലങ്കാനയിൽ മൂന്ന് പെൺകുട്ടികൾ മരിച്ച നിലയിൽ. കാമറെഡ്ഡിയിലാണ് സംഭവം. പിതാവിനൊപ്പം ഭക്ഷണം കഴിക്കാൻ പോയ കുട്ടികളെ കാണാതാവുകയായിരുന്നു.

പിന്നീട് നടത്തിയ തിരച്ചിലിലാണ് വാട്ടർട്ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 8, 7 , 5 വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്. സംഭവത്തിൽ പിതാവിനെ സംശയിക്കുന്നതായി പോലിസ് പറഞ്ഞു. പോലിസ് അന്വേഷണം ഊർജിതമാക്കി.

Tags: