'2,975 കുട്ടികള്‍ കാണാമറയത്ത്': ഒഡീഷയില്‍ 2024ല്‍ കാണാതായ കുട്ടികളെക്കുറിച്ചുള്ള 11,337 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് റിപോര്‍ട്ട്

Update: 2025-11-29 10:37 GMT

ഭുവനേശ്വര്‍: 2024 ജനുവരി മുതല്‍ ഇന്നുവരെ ഒഡീഷയിലുടനീളം കാണാതായ കുട്ടികളെക്കുറിച്ചുള്ള 11,337 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപോര്‍ട്ട്. നിയമസഭാ സമ്മേളനത്തില്‍ ഉപമുഖ്യമന്ത്രി പ്രവതി പരിദയാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍തന്നെ 8,362 കുട്ടികളെ കണ്ടെത്തി. 2,975 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.

സഭയില്‍ അവതരിപ്പിച്ച ജില്ല തിരിച്ചുള്ള കണക്കുകള്‍ പ്രകാരം, കുട്ടികളെ കാണാതായതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത് ഖോര്‍ധയിലാണ്. 785 പരാതികളാണ് ഇതുവരെ ഇവിടെ മാത്രം ലഭിച്ചത്. ഇതില്‍ 576 കുട്ടികളെ ഇതുവരെ കണ്ടെത്തി.

ബാലസോറിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇവിടെ 114 കുട്ടികളെ മാത്രമേ രക്ഷപ്പെടുത്തിയിട്ടുള്ളൂ.ഗജപതി ജില്ലയില്‍ 659 കുട്ടികളെ കാണാതായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇവിടെ കാണാതായ ഭൂരിപക്ഷം കുട്ടികളെയും കണ്ടെത്തി.

അതേസമയം, പോലിസ്, ശിശുക്ഷേമ സമിതികള്‍, കമ്മ്യൂണിറ്റി നെറ്റ്വര്‍ക്കുകള്‍ എന്നിവ ഉപയോഗിച്ച് കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്ക് ഒഡീഷ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

Tags: